"കേരളത്തിലെ കാശ്മീർ" എന്നറിയപ്പെടുന്ന പൊന്മുടി ഹിൽ സ്റ്റേഷൻ തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമല എന്ന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സുവർണ ഭൂപ്രദേശം പശ്ചിമഘട്ട മലനിരയുടെ ഭാഗമാണ്. ഒരു വർഷം ഉടനീളം നല്ല കാലാവസ്ഥയുള്ള പൊന്മുടി പ്രശസ്തമായ ഹണിമൂൺ ടെസ്റ്റിനേഷൻ കൂടിയാണ്. ജൈവവൈവിധ്യത്തിന് സുരക്ഷയുറപ്പിക്കാൻ എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും ഇവിടെ സജ്ജമാണ്. തിരുവനന്തപുരത്ത് നിന്ന് 60 കിലോമീറ്ററോളം ദൂരമുള്ള പൊന്മുടി പ്രകൃതിയെ ഇഷ്ടപ്പെടുന്നവർ തള്ളികളയും എന്ന് തോന്നുന്നില്ല. പൊന്മുടിയിലേക്ക് എത്തിപ്പെടാൻ തമ്പാനൂർ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ നിന്നും രാവിലെ 9.20ന് ഒരു ബസ് ഉണ്ട്. ഉച്ചക്ക് ശേഷം 3.20ന് പൊന്മുടിയിറങ്ങാൻ ബസ് ഉണ്ടാവുന്നതാണ്. കോടയിറങ്ങി നിൽക്കുന്ന പൊന്മുടി കാണാൻ രാവിലെയോ വൈകിട്ടോ എത്തുന്നതായിരിക്കും നല്ലത്. പോവും വഴി ഒരുപാട് കുരങ്ങന്മാരെയും പലതരത്തിലുള്ള പക്ഷികളെയും കാണാവുന്നതാണ്. ആ ഒരു തണുപ്പിൽ ഒന്ന് ചൂടാവാൻ, ഒരു ചായയോ കാപ്പിയോ കാച്ചാൻ കൊച്ച് കൊച്ച് കടകളും ഇവിടെയുണ്ട്. മനോഹരമായ വ്യൂ പോയിന്റ്, ചുവന്ന കല്ലുകളാൽ നിർമിച്ച ചെറിയ കോട്ടെജുകളും ഇവിടെ കാണാം. പൊന്മുടിയിലേക്ക് ...