Skip to main content

കേരളത്തിലെ കാശ്മീർ

"കേരളത്തിലെ കാശ്മീർ" എന്നറിയപ്പെടുന്ന പൊന്മുടി ഹിൽ സ്റ്റേഷൻ തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമല എന്ന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സുവർണ ഭൂപ്രദേശം പശ്ചിമഘട്ട മലനിരയുടെ ഭാഗമാണ്. ഒരു വർഷം ഉടനീളം നല്ല കാലാവസ്ഥയുള്ള പൊന്മുടി പ്രശസ്തമായ ഹണിമൂൺ ടെസ്റ്റിനേഷൻ കൂടിയാണ്.ജൈവവൈവിധ്യത്തിന് സുരക്ഷയുറപ്പിക്കാൻ എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.

തിരുവനന്തപുരത്ത് നിന്ന് 60 കിലോമീറ്ററോളം ദൂരമുള്ള പൊന്മുടി പ്രകൃതിയെ ഇഷ്ടപ്പെടുന്നവർ തള്ളികളയും എന്ന് തോന്നുന്നില്ല. പൊന്മുടിയിലേക്ക് എത്തിപ്പെടാൻ തമ്പാനൂർ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ നിന്നും രാവിലെ 9.20ന് ഒരു ബസ് ഉണ്ട്‌. ഉച്ചക്ക് ശേഷം 3.20ന് പൊന്മുടിയിറങ്ങാൻ ബസ് ഉണ്ടാവുന്നതാണ്. കോടയിറങ്ങി നിൽക്കുന്ന പൊന്മുടി കാണാൻ രാവിലെയോ വൈകിട്ടോ എത്തുന്നതായിരിക്കും നല്ലത്. പോവും വഴി ഒരുപാട് കുരങ്ങന്മാരെയും പലതരത്തിലുള്ള പക്ഷികളെയും കാണാവുന്നതാണ്. ആ ഒരു തണുപ്പിൽ ഒന്ന് ചൂടാവാൻ, ഒരു ചായയോ കാപ്പിയോ കാച്ചാൻ കൊച്ച് കൊച്ച് കടകളും ഇവിടെയുണ്ട്. മനോഹരമായ വ്യൂ പോയിന്റ്, ചുവന്ന കല്ലുകളാൽ നിർമിച്ച ചെറിയ കോട്ടെജുകളും ഇവിടെ കാണാം. പൊന്മുടിയിലേക്ക് പോവും വഴിയേ സഞ്ചാരികൾക്ക് പ്രിയപ്പെട്ട മീൻമുട്ടി വെള്ളച്ചാട്ടവും കാണാവുന്നതാണ്. കല്ലാർ നദിയുടെ ഭാഗമായതിനാൽ ഇത് കല്ലാർ വെള്ളച്ചാട്ടം എന്നും പറയപ്പെടുന്നു.എക്കോ ടൂറിസത്തിന്റെ ഭാഗമായ കല്ലാർ വലിയ രീതിയിൽ സംരക്ഷിക്കപെടുന്നു. കല്ലാറിലെ തണുപ്പും, ഇളം കാറ്റും, ഉരുളൻ കല്ലുകളെ തട്ടി തലോടിയൊഴുകുന്ന വെള്ളത്തിന്റെ ശബ്ദവും മറ്റൊരു ആകർഷണം തന്നെയാണ്. വെള്ളച്ചാട്ടം കാണുന്നതിന് ചെറിയ ഫീസുകളും ഈടാക്കുന്നു. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വെഡിങ് ഷൂട്ടുകൾ എന്നിവക്കായി പ്രത്യേകം ഫീസുകളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. പിന്നെ ഹിൽ സ്റ്റേഷനാണ് ആർക്കൊക്കെ മൊബൈൽ റേഞ്ച് കിട്ടും എന്നൊന്നും പറയാൻ കഴിയില്ല. എന്താണെങ്കിലും പൊന്മുടി യാത്ര ഒരു സുവർണ്ണ നിമിഷം തന്നെയാണ്.

Comments

Popular posts from this blog

ഭക്ഷ്യദിനവും പട്ടിണി സൂചികയും

പ്രണയം ഏറ്റവും വലിയ വേദന ആയത് വിശപ്പിന്റെ വേദനയെ കുറിച്ച് എഴുതാൻ ആളില്ലാത്തത് കൊണ്ടാണ് എന്നാണല്ലോ പറയുന്നത്. ശരിയല്ലേ...? വിശന്നാൽ നീ നീയല്ലാതെ ആവും എന്ന് പരസ്യം പറയുമ്പോൾ നാം ചിരിക്കും. പക്ഷെ വിശപ്പ് അറിയുന്നവർക്കേ ഭക്ഷണത്തിന്റെ വിലയറിയൂ. പലപ്പോഴും ഉപ്പില്ല, പുളിയില്ല, രുചിയില്ല, ഒരു മുടിനാര് കണ്ടു എന്നൊക്കെ പറഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണത്തിന് പിന്നിൽ ഒരുപാട് പേരുടെ വിയർപ്പുണ്ട്‌.  ഇതെല്ലാം ഒന്ന് ഓർക്കുന്നതിൽ തെറ്റില്ല.         ഇനി മറ്റൊന്ന് കൂടി സൂചിപ്പിക്കാം. ലോക പട്ടിണി സൂചികയിൽ ഇന്ത്യ നൂറ്റിയേഴാമത് സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. നൂറ്റിയൊന്നാം സ്ഥാനത്ത് നിന്നാണ് വീണ്ടും താഴേക്ക് വന്നിരിക്കുന്നത്. ഈ സൂചിക മുന്നോട്ട് വയ്ക്കുന്നത് പടിപടിയായി ഇന്ത്യ പിന്നോട്ട് പോവുന്നു എന്നതാണ്. ഏഷ്യയിൽ നൂറ്റിയൊൻപതാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യക്ക് പിന്നിൽ ഉള്ളത്. പലവിധത്തിൽ പല മേഖലകളിലേക്കായി സഹായങ്ങൾ ചെയ്തിരുന്ന ഇന്ത്യയെക്കാൾ മുന്നിൽ 99, 84, 64, 81 സ്ഥാനങ്ങളിൽ ആയി അയൽരാജ്യങ്ങൾ നിലനിൽക്കുന്നു. ഇന്ത്യയിൽ വർധിച്ചു വരുന്ന പോഷകാഹാരക്കുറവ്, പട്ടിണി, കുട്ടികളിലെ തൂക്കക...

മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം

സ്ത്രീകളും ആർത്തവവും എന്നും ഒരു ചർച്ച വിഷയം ആണ്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പൊതുവേ ഉപയോഗിച്ചു വരുന്നത് സാനിറ്ററി നാപ്കിനുകളാണ്. പല തരത്തിലുള്ള, പല ബ്രാന്റുകളിലുള്ള സാനിറ്ററി നാപ്കിനുകളും ടാബൂണുകളും ഇന്നത്തെ കാലത്തു ലഭ്യമാണ്. ഈ ഗണത്തില്‍ ഏറ്റവും പുതിയ ഒരു ചുവടു വയ്പ്പാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നത്.       സ്ത്രീ ശരീരത്തിലെ സ്വാഭാവികവും പ്രധാനപ്പെട്ടതുമായ പ്രക്രിയയാണ് ആര്‍ത്തവം അഥവാ പിരീഡ്‌സ് അഥവാ മാസമുറ. ആരോഗ്യകരമായ സ്ത്രീ ശരീരം ഒരു നിശ്ചിത അളവില്‍ രക്തം സംഭരിച്ചു ഗര്‍ഭധാരണത്തിനായി എല്ലാ മാസവും ഒരുങ്ങുന്നു. ഗര്‍ഭധാരണം നടക്കാത്ത സന്ദര്‍ത്തില്‍ ആ രക്തം ശരീരം പുറത്തേയ്ക്ക് കളയുന്നു. ദേര്‍ ഈസ് ബ്ലഡ് ഇന്‍ ദ മൂണ്‍ തുടങ്ങിയ വിശേഷണങ്ങളാല്‍ ആര്‍ത്തവത്തെ വിശേഷിപ്പിച്ചിട്ടുമുണ്ട്. ഗര്‍ഭപാത്രത്തിന്റെ കണ്ണീരാണ് ആര്‍ത്തവ രക്തമെന്നും ചൊല്ലുണ്ട്. സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. ആദ്യമായി അറിയേണ്ടത് സാനിറ്ററി നാപ്കിനുകള്‍ പോലെ, ടാമ്പൂണുകള്‍ പോലെ സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നതാണ്. മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്...

ശബരിമല അയ്യപ്പൻ - മലയരയ ദൈവം…!

  പി. കെ സജീവൻ എഴുതിയ " ശബരിമല അയ്യപ്പൻ മലയരയരുടെ ദൈവം" എന്ന പുസ്തകം ഇന്നത്തെ കേരളത്തിനോടുള്ള ഒരു തുറന്നുപറച്ചിൽ ആണെന്ന് ഞാൻ മനസിലാക്കുന്നു. കാരണം പുരോഗമനം ഉന്നതിയിൽ എത്തിനിൽക്കുന്നു എന്ന് വാദിക്കുന്ന കേരളത്തിൽ ഇന്നും പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പ് എവിടെയാണെന്ന് എന്നതിലുള്ള ചർച്ചകൾ നടക്കുകയാണ്. അത്തരത്തിലുള്ള സാഹചര്യത്തിൽ പെണ്ണിന്റെ സ്വാതന്ത്ര്യം മാത്രം അല്ല വിഷയം ആകുന്നത്. സവർണരും അവർണരും അവരുടെ ആരാധന സ്വാതന്ത്ര്യവും കൈവശവകാശ സ്വാതന്ത്ര്യവും എല്ലാം തന്നെ ചർച്ചകൾക്ക് അധിഷ്ഠിതമാണ്.           കേരളത്തിൽ നിലനിന്നിരുന്ന പല ആചാരങ്ങളും അനാചാരങ്ങളിൽ ഉൾപെടുത്തിയ ഒന്നിലധികം സമരങ്ങൾ നടന്ന് ആണ്ടുകൾ കഴിഞ്ഞ നമ്മുടെ മണ്ണിൽ നീതിക്ക് വേണ്ടി ഒരു സമൂഹം അലയേണ്ടി വരുന്നു എന്നത് വലിയ വിരോധാഭാസമാണ്. നമ്മുടെ സമൂഹത്തിന്റെ വ്യവസ്ഥിതി അനുസരിച് അവർണ്ണന്റെ മൂർത്തിക്ക് കാട്ടിലും സവർണ്ണന്റെ മൂർത്തിക്ക് നാട്ടിലും പട്ടിലും ആണല്ലോ സ്ഥാനം. അവർണർക്കുള്ള അവകാശം വെള്ളത്തിൽ വരച്ച വര പോലെയിരിക്കും എന്നതാണ് സത്യം. സുപ്രീംകോടതി വിധിയെത്തുടർന്ന് ഋതുമതികളായ യുവതിക...