Skip to main content

ഭക്ഷ്യദിനവും പട്ടിണി സൂചികയും

പ്രണയം ഏറ്റവും വലിയ വേദന ആയത് വിശപ്പിന്റെ വേദനയെ കുറിച്ച് എഴുതാൻ ആളില്ലാത്തത് കൊണ്ടാണ് എന്നാണല്ലോ പറയുന്നത്. ശരിയല്ലേ...? വിശന്നാൽ നീ നീയല്ലാതെ ആവും എന്ന് പരസ്യം പറയുമ്പോൾ നാം ചിരിക്കും. പക്ഷെ വിശപ്പ് അറിയുന്നവർക്കേ ഭക്ഷണത്തിന്റെ വിലയറിയൂ. പലപ്പോഴും ഉപ്പില്ല, പുളിയില്ല, രുചിയില്ല, ഒരു മുടിനാര് കണ്ടു എന്നൊക്കെ പറഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണത്തിന് പിന്നിൽ ഒരുപാട് പേരുടെ വിയർപ്പുണ്ട്‌. ഇതെല്ലാം ഒന്ന് ഓർക്കുന്നതിൽ തെറ്റില്ല.
        ഇനി മറ്റൊന്ന് കൂടി സൂചിപ്പിക്കാം. ലോക പട്ടിണി സൂചികയിൽ ഇന്ത്യ നൂറ്റിയേഴാമത് സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. നൂറ്റിയൊന്നാം സ്ഥാനത്ത് നിന്നാണ് വീണ്ടും താഴേക്ക് വന്നിരിക്കുന്നത്. ഈ സൂചിക മുന്നോട്ട് വയ്ക്കുന്നത് പടിപടിയായി ഇന്ത്യ പിന്നോട്ട് പോവുന്നു എന്നതാണ്. ഏഷ്യയിൽ നൂറ്റിയൊൻപതാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യക്ക് പിന്നിൽ ഉള്ളത്. പലവിധത്തിൽ പല മേഖലകളിലേക്കായി സഹായങ്ങൾ ചെയ്തിരുന്ന ഇന്ത്യയെക്കാൾ മുന്നിൽ 99, 84, 64, 81 സ്ഥാനങ്ങളിൽ ആയി അയൽരാജ്യങ്ങൾ നിലനിൽക്കുന്നു. ഇന്ത്യയിൽ വർധിച്ചു വരുന്ന പോഷകാഹാരക്കുറവ്, പട്ടിണി, കുട്ടികളിലെ തൂക്കകുറവ്, വളർച്ച മുരടിപ്പ് എന്നിവയാണ് സൂചികക്ക് പിന്നിലെ കാരണങ്ങൾ. കൊവിഡ് കാലത്തെ ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തിയെന്നും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി വ്യാപകമായി പ്രവർത്തനങ്ങൾ നടത്തിയെന്നുള്ള കേന്ദ്രസർക്കാരിന്റെ വാദങ്ങൾ ഈ സൂചികയ്ക്ക് മുന്നിൽ ഒരു പ്രഹസനമായി മാറിയിരിക്കുന്നു. ഡിജിറ്റൽ ഇന്ത്യയിൽ മതിൽ കെട്ടികൊണ്ടാണല്ലോ വികസനത്തിന്റെ വഴികൾ പുറം ലോകത്തിന് തുറന്ന് കാണിക്കുന്നത്. ശതകോടിശ്വരുടെ വളർച്ചയിൽ തലകുത്തി വീണത് കൊണ്ടാവണം കരാർ കണക്കിന് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത്. നല്ല മുഖം ഇല്ലാതാക്കാനുള്ള സൂചികയാണ് ഇതെന്നുള്ള സർക്കാരിന്റെ പ്രതികരണത്തിൽ നിന്നുകൊണ്ട് തന്നെ പറയാം ഇത്തരം വീഴ്ചകളിൽ നിന്ന് കയറിപ്പറ്റുക എന്നത് എളുപ്പമല്ല. കൃത്യമായ പഠനത്തിലൂടെയും വിശകലന പ്രവർത്തനത്തിലൂടെയും സാധ്യമാവുന്ന ഒന്നാണത്. പൗരൻമാർക്ക് വിദ്യാഭ്യാസം നൽകികൊണ്ട്, തൊഴിലില്ലായ്മ ഇല്ലാതാക്കികൊണ്ട്, കൃത്യമായ സംവരണം ഏർപ്പെടുത്തി, സ്ത്രീ ശാക്തീകരണം നടപ്പിലാക്കിയെല്ലാം മുന്നോട്ട് പോവേണ്ടതുണ്ട്.

( വയറ് നിറയുന്ന രീതിയിൽ തന്നെ കഴിക്കുക, ഉള്ളവർ ഇല്ലാത്തവർക്ക് ഒരു നേരത്തേയെങ്കിലും ഭക്ഷണം കൊടുക്കുക, ആഘോഷങ്ങളുടെ പേര് പറഞ്ഞ് അന്നം വലിച്ചെറിയാതെ ഇരിക്കുക)

Comments

Popular posts from this blog

ശബരിമല അയ്യപ്പൻ - മലയരയ ദൈവം…!

  പി. കെ സജീവൻ എഴുതിയ " ശബരിമല അയ്യപ്പൻ മലയരയരുടെ ദൈവം" എന്ന പുസ്തകം ഇന്നത്തെ കേരളത്തിനോടുള്ള ഒരു തുറന്നുപറച്ചിൽ ആണെന്ന് ഞാൻ മനസിലാക്കുന്നു. കാരണം പുരോഗമനം ഉന്നതിയിൽ എത്തിനിൽക്കുന്നു എന്ന് വാദിക്കുന്ന കേരളത്തിൽ ഇന്നും പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പ് എവിടെയാണെന്ന് എന്നതിലുള്ള ചർച്ചകൾ നടക്കുകയാണ്. അത്തരത്തിലുള്ള സാഹചര്യത്തിൽ പെണ്ണിന്റെ സ്വാതന്ത്ര്യം മാത്രം അല്ല വിഷയം ആകുന്നത്. സവർണരും അവർണരും അവരുടെ ആരാധന സ്വാതന്ത്ര്യവും കൈവശവകാശ സ്വാതന്ത്ര്യവും എല്ലാം തന്നെ ചർച്ചകൾക്ക് അധിഷ്ഠിതമാണ്.           കേരളത്തിൽ നിലനിന്നിരുന്ന പല ആചാരങ്ങളും അനാചാരങ്ങളിൽ ഉൾപെടുത്തിയ ഒന്നിലധികം സമരങ്ങൾ നടന്ന് ആണ്ടുകൾ കഴിഞ്ഞ നമ്മുടെ മണ്ണിൽ നീതിക്ക് വേണ്ടി ഒരു സമൂഹം അലയേണ്ടി വരുന്നു എന്നത് വലിയ വിരോധാഭാസമാണ്. നമ്മുടെ സമൂഹത്തിന്റെ വ്യവസ്ഥിതി അനുസരിച് അവർണ്ണന്റെ മൂർത്തിക്ക് കാട്ടിലും സവർണ്ണന്റെ മൂർത്തിക്ക് നാട്ടിലും പട്ടിലും ആണല്ലോ സ്ഥാനം. അവർണർക്കുള്ള അവകാശം വെള്ളത്തിൽ വരച്ച വര പോലെയിരിക്കും എന്നതാണ് സത്യം. സുപ്രീംകോടതി വിധിയെത്തുടർന്ന് ഋതുമതികളായ യുവതിക...

കേരളത്തിലെ കാശ്മീർ

"കേരളത്തിലെ കാശ്മീർ" എന്നറിയപ്പെടുന്ന പൊന്മുടി ഹിൽ സ്റ്റേഷൻ തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമല എന്ന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സുവർണ ഭൂപ്രദേശം പശ്ചിമഘട്ട മലനിരയുടെ ഭാഗമാണ്. ഒരു വർഷം ഉടനീളം നല്ല കാലാവസ്ഥയുള്ള പൊന്മുടി പ്രശസ്തമായ ഹണിമൂൺ ടെസ്റ്റിനേഷൻ കൂടിയാണ്. ജൈവവൈവിധ്യത്തിന് സുരക്ഷയുറപ്പിക്കാൻ എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും ഇവിടെ സജ്ജമാണ്. തിരുവനന്തപുരത്ത് നിന്ന് 60 കിലോമീറ്ററോളം ദൂരമുള്ള പൊന്മുടി പ്രകൃതിയെ ഇഷ്ടപ്പെടുന്നവർ തള്ളികളയും എന്ന് തോന്നുന്നില്ല. പൊന്മുടിയിലേക്ക് എത്തിപ്പെടാൻ തമ്പാനൂർ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ നിന്നും രാവിലെ 9.20ന് ഒരു ബസ് ഉണ്ട്‌. ഉച്ചക്ക് ശേഷം 3.20ന് പൊന്മുടിയിറങ്ങാൻ ബസ് ഉണ്ടാവുന്നതാണ്. കോടയിറങ്ങി നിൽക്കുന്ന പൊന്മുടി കാണാൻ രാവിലെയോ വൈകിട്ടോ എത്തുന്നതായിരിക്കും നല്ലത്. പോവും വഴി ഒരുപാട് കുരങ്ങന്മാരെയും പലതരത്തിലുള്ള പക്ഷികളെയും കാണാവുന്നതാണ്. ആ ഒരു തണുപ്പിൽ ഒന്ന് ചൂടാവാൻ, ഒരു ചായയോ കാപ്പിയോ കാച്ചാൻ കൊച്ച് കൊച്ച് കടകളും ഇവിടെയുണ്ട്. മനോഹരമായ വ്യൂ പോയിന്റ്, ചുവന്ന കല്ലുകളാൽ നിർമിച്ച ചെറിയ കോട്ടെജുകളും ഇവിടെ കാണാം. പൊന്മുടിയിലേക്ക് ...