Skip to main content

മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം

സ്ത്രീകളും ആർത്തവവും എന്നും ഒരു ചർച്ച വിഷയം ആണ്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പൊതുവേ ഉപയോഗിച്ചു വരുന്നത് സാനിറ്ററി നാപ്കിനുകളാണ്. പല തരത്തിലുള്ള, പല ബ്രാന്റുകളിലുള്ള സാനിറ്ററി നാപ്കിനുകളും ടാബൂണുകളും ഇന്നത്തെ കാലത്തു ലഭ്യമാണ്. ഈ ഗണത്തില്‍ ഏറ്റവും പുതിയ ഒരു ചുവടു വയ്പ്പാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നത്. 

     സ്ത്രീ ശരീരത്തിലെ സ്വാഭാവികവും പ്രധാനപ്പെട്ടതുമായ പ്രക്രിയയാണ് ആര്‍ത്തവം അഥവാ പിരീഡ്‌സ് അഥവാ മാസമുറ. ആരോഗ്യകരമായ സ്ത്രീ ശരീരം ഒരു നിശ്ചിത അളവില്‍ രക്തം സംഭരിച്ചു ഗര്‍ഭധാരണത്തിനായി എല്ലാ മാസവും ഒരുങ്ങുന്നു. ഗര്‍ഭധാരണം നടക്കാത്ത സന്ദര്‍ത്തില്‍ ആ രക്തം ശരീരം പുറത്തേയ്ക്ക് കളയുന്നു. ദേര്‍ ഈസ് ബ്ലഡ് ഇന്‍ ദ മൂണ്‍ തുടങ്ങിയ വിശേഷണങ്ങളാല്‍ ആര്‍ത്തവത്തെ വിശേഷിപ്പിച്ചിട്ടുമുണ്ട്. ഗര്‍ഭപാത്രത്തിന്റെ കണ്ണീരാണ് ആര്‍ത്തവ രക്തമെന്നും ചൊല്ലുണ്ട്. സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. ആദ്യമായി അറിയേണ്ടത് സാനിറ്ററി നാപ്കിനുകള്‍ പോലെ, ടാമ്പൂണുകള്‍ പോലെ സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നതാണ്. മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്‌സിന് തൊട്ടു താഴേയായാണ് ഇതു വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിയ്ക്കും. ഇതിനാല്‍ തന്നെ ഈ സമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല . മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിയ്ക്കുന്നു. ഒരു കപ്പു വാങ്ങിയാല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാൻ സാധിയ്ക്കും. ചൂട് വെള്ളത്തിൽ കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. ഓരോ മാസവും സാനിറ്ററി നാപ്കിന്‍ പോലുള്ള ചിലവുണ്ടാകുന്നുമില്ല. സാധാരണ ഗതിയില്‍ ഒരു സ്ത്രീ ജീവിത കാലത്ത് 11000 സാനിറ്ററി പാഡുകള്‍ ഉപയോഗിയ്ക്കുന്നുവെന്നതാണ് ഏകദേശ കണക്ക്. ഇതുണ്ടാകുന്ന പ്രകൃതിപരമായ ദോഷങ്ങള്‍ വേറെയും. ഇത് നശിപ്പിച്ചു കളയാനുളള ബുദ്ധിമുട്ട് എന്നതാണ് ഉദ്ദേശിയ്ക്കുന്നത്.

     മെന്‍സ്ട്രല്‍ കപ്പ് ശരീരത്തിന്റെ അകത്തേക്ക് കയറ്റി വച്ചാല്‍ ഇത് 10-12 മണിക്കൂര്‍ കഴിഞ്ഞാല്‍ പുറത്തെടുക്കാം. കഴുകി വീണ്ടും ഉപയോഗിയ്ക്കാം. ഉപയോഗം കഴിഞ്ഞാല്‍, പിന്നീട് ഇത് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉണക്കി എടുത്ത് അടുത്ത തവണ ഉപയോഗിയ്ക്കാം. കൂടുതല്‍ ബ്ലീഡിംഗ് ഉള്ളവര്‍ക്ക് നാലഞ്ച് മണിക്കൂര്‍ കൂടുമ്പോള്‍ ഇത് മാറ്റേണ്ടി വന്നേക്കാം. കപ്പ് ഉപയോഗിക്കുവാൻ ആദ്യം ഭയം തോന്നിയേക്കാം. അതിന്റെ ആവശ്യമില്ല. വേദനയുണ്ടാക്കുന്ന ഒന്നല്ല ഇത്. യൂ ട്യൂബിലും മറ്റും ഇത് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് കാണിക്കുന്ന ധാരാളം വീഡിയോകളുണ്ട്. ഇത് അല്‍പം മടങ്ങിയ രീതിയില്‍ പിടിച്ച് അകത്തേക്ക് നിക്ഷേപിയ്ക്കുകയാണ് ചെയ്യുന്നത്. ആദ്യം ചെയ്യുവാന്‍ അല്‍പം പ്രയാസം തോന്നുമെങ്കിലും പിന്നീട് ഇത് എളുപ്പമാകും. വിവാഹം കഴിഞ്ഞവര്‍ക്കും കഴിയാത്തവര്‍ക്കും പ്രസവം കഴിഞ്ഞവര്‍ക്കുമെല്ലാം ഇതുപയോഗിയ്ക്കാം. കപ്പ് ഉപയോഗിച്ചാൽ ഗർഭധാരണത്തിന് തടസം ഉണ്ടാവും എന്നതെല്ലാം തെറ്റുധാരണ മാത്രമാണ്. കിടപ്പിന്റെ രീതി അനുസരിച് ഇതു പൊസിഷന്‍ മാറി ലീക്കിംഗ് ഉണ്ടാകുമെന്ന ഭയവും വേണ്ട. കൃത്യമായ രീതിയില്‍ വച്ചാല്‍ ഇതു യാതൊരു പ്രശ്‌നങ്ങളുമുണ്ടാക്കില്ല. ആദ്യം ഇതുപയോഗിയ്ക്കുമ്പോള്‍ ഇത്തരം ഭയങ്ങളെങ്കില്‍ സാനിറ്റഡി പാഡ് കൂടി അധിക ഉറപ്പിന് ഉപയോഗിയ്ക്കാം. രാത്രി സമയങ്ങളില്‍ ഉറങ്ങുമ്പോഴുണ്ടാകുന്ന അസ്വസ്ഥകള്‍ ഇല്ല. പാഡ് വയ്ക്കുന്ന ബുദ്ധിമുട്ടോ വിയര്‍പ്പോ അലര്‍ജി പ്രശ്‌നങ്ങളോ ഉണ്ടാകില്ല. ഇടയ്ക്കിടെ പാഡു മാറുകയെന്ന ബുദ്ധിമുട്ടുമില്ല. മൂത്ര വിസര്‍ജന സമയത്ത് രക്തം എന്ന ബുദ്ധിമുട്ടുമുണ്ടാകില്ല. യാത്രകളില്‍ ഏറെ സുരക്ഷിതമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ആര്‍ത്തവം എന്ന ചിന്തയില്ലാതെ, രക്തക്കറകളെ ഭയക്കാതെ, പാഡു മാറേണ്ട ടെന്‍ഷനില്ലാതെ ഉപയോഗിയ്ക്കുവാന്‍ പറ്റിയതാണ് മെൻസ്‌ട്രൽ കപ്പ്. ഇത് വ്യത്യസ്ത സൈസുകളിലും ലഭ്യമാണ്. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്നു തരമുണ്ട്. 30 വയസിനു മുകളില്‍ പ്രസവം, സിസേറിയന്‍ കഴിഞ്ഞവര്‍ക്കാണ് ലാര്‍ജ് വേണ്ടത്. തീരെ ചെറിയെ പെണ്‍കുട്ടികള്‍ക്കാണ് ചെറുത്. മീഡിയമാണ് മറ്റുള്ളവര്‍ക്ക്. ഇത് കൂടുതലും സിലിക്കോണ്‍ ഉപയോഗിച്ചുള്ളതാണ്. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഇത് ഉപയോഗിയ്ക്കരുത്. അതായത് ഇത് ശരീരത്തിനകത്ത് ഉണ്ടാകരുത്. ഇതു പോലെ പ്രസവം കഴിഞ്ഞാല്‍ ആറാഴ്ച കാലത്തേയ്ക്കും ഇതുപയോഗിയ്ക്കരുത്. എന്നിരുന്നാലും മെൻസ്‌ട്രൽ  കപ്പ് എന്നത് ഒരു ചോയ്സ് മാത്രം ആണ്. മാറ്റങ്ങൾക്ക് ഒപ്പം സഞ്ചരിക്കാൻ തയ്യാറാണ് എങ്കിൽ മാത്രം ഈ ശീലവും നമുക്ക് പരിചയിക്കാം.


( ഇതിലെ ഒരു വിരോധാഭാസം എന്നത് ഇതെല്ലാം കുറിച്ച എനിക്ക് തന്നെ ഒരു പേടിയുണ്ട് എന്നതാണ് )








Comments

Popular posts from this blog

ഭക്ഷ്യദിനവും പട്ടിണി സൂചികയും

പ്രണയം ഏറ്റവും വലിയ വേദന ആയത് വിശപ്പിന്റെ വേദനയെ കുറിച്ച് എഴുതാൻ ആളില്ലാത്തത് കൊണ്ടാണ് എന്നാണല്ലോ പറയുന്നത്. ശരിയല്ലേ...? വിശന്നാൽ നീ നീയല്ലാതെ ആവും എന്ന് പരസ്യം പറയുമ്പോൾ നാം ചിരിക്കും. പക്ഷെ വിശപ്പ് അറിയുന്നവർക്കേ ഭക്ഷണത്തിന്റെ വിലയറിയൂ. പലപ്പോഴും ഉപ്പില്ല, പുളിയില്ല, രുചിയില്ല, ഒരു മുടിനാര് കണ്ടു എന്നൊക്കെ പറഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണത്തിന് പിന്നിൽ ഒരുപാട് പേരുടെ വിയർപ്പുണ്ട്‌.  ഇതെല്ലാം ഒന്ന് ഓർക്കുന്നതിൽ തെറ്റില്ല.         ഇനി മറ്റൊന്ന് കൂടി സൂചിപ്പിക്കാം. ലോക പട്ടിണി സൂചികയിൽ ഇന്ത്യ നൂറ്റിയേഴാമത് സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. നൂറ്റിയൊന്നാം സ്ഥാനത്ത് നിന്നാണ് വീണ്ടും താഴേക്ക് വന്നിരിക്കുന്നത്. ഈ സൂചിക മുന്നോട്ട് വയ്ക്കുന്നത് പടിപടിയായി ഇന്ത്യ പിന്നോട്ട് പോവുന്നു എന്നതാണ്. ഏഷ്യയിൽ നൂറ്റിയൊൻപതാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യക്ക് പിന്നിൽ ഉള്ളത്. പലവിധത്തിൽ പല മേഖലകളിലേക്കായി സഹായങ്ങൾ ചെയ്തിരുന്ന ഇന്ത്യയെക്കാൾ മുന്നിൽ 99, 84, 64, 81 സ്ഥാനങ്ങളിൽ ആയി അയൽരാജ്യങ്ങൾ നിലനിൽക്കുന്നു. ഇന്ത്യയിൽ വർധിച്ചു വരുന്ന പോഷകാഹാരക്കുറവ്, പട്ടിണി, കുട്ടികളിലെ തൂക്കക...

THE MOMENT

It was one of the happiest days of my life.  I went to Palakkad to shoot a documentary as part of my studies.  There to the beautiful Attapadi.  Travel through roads with many twists and turns.  While going to Attapadi, a single desire was bothering my mind.  To see Nanjiamma.   Nanjiamma is an Indian singer.  A person representing a tribal community in God's own country, Kerala.  She was born in a Irula community in Nakupati village of Attapadi.  Today, she sings and conquers the stages of foreign countries.  Those who enjoy songs and rhythms clap along with Nanjiamma.  Today, she achieved this popularity by singing in the movie Ayyappanum Koshiyum directed by Sachi.  The song titled "Kalakkatha" gained attention.  It has lyrics written in the language of the Irula.   Nanjiamma was awarded the national film Award for best female playback Singer in the 68th national film award of India for the song "kalakk...

കേരളത്തിലെ കാശ്മീർ

"കേരളത്തിലെ കാശ്മീർ" എന്നറിയപ്പെടുന്ന പൊന്മുടി ഹിൽ സ്റ്റേഷൻ തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമല എന്ന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സുവർണ ഭൂപ്രദേശം പശ്ചിമഘട്ട മലനിരയുടെ ഭാഗമാണ്. ഒരു വർഷം ഉടനീളം നല്ല കാലാവസ്ഥയുള്ള പൊന്മുടി പ്രശസ്തമായ ഹണിമൂൺ ടെസ്റ്റിനേഷൻ കൂടിയാണ്. ജൈവവൈവിധ്യത്തിന് സുരക്ഷയുറപ്പിക്കാൻ എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും ഇവിടെ സജ്ജമാണ്. തിരുവനന്തപുരത്ത് നിന്ന് 60 കിലോമീറ്ററോളം ദൂരമുള്ള പൊന്മുടി പ്രകൃതിയെ ഇഷ്ടപ്പെടുന്നവർ തള്ളികളയും എന്ന് തോന്നുന്നില്ല. പൊന്മുടിയിലേക്ക് എത്തിപ്പെടാൻ തമ്പാനൂർ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ നിന്നും രാവിലെ 9.20ന് ഒരു ബസ് ഉണ്ട്‌. ഉച്ചക്ക് ശേഷം 3.20ന് പൊന്മുടിയിറങ്ങാൻ ബസ് ഉണ്ടാവുന്നതാണ്. കോടയിറങ്ങി നിൽക്കുന്ന പൊന്മുടി കാണാൻ രാവിലെയോ വൈകിട്ടോ എത്തുന്നതായിരിക്കും നല്ലത്. പോവും വഴി ഒരുപാട് കുരങ്ങന്മാരെയും പലതരത്തിലുള്ള പക്ഷികളെയും കാണാവുന്നതാണ്. ആ ഒരു തണുപ്പിൽ ഒന്ന് ചൂടാവാൻ, ഒരു ചായയോ കാപ്പിയോ കാച്ചാൻ കൊച്ച് കൊച്ച് കടകളും ഇവിടെയുണ്ട്. മനോഹരമായ വ്യൂ പോയിന്റ്, ചുവന്ന കല്ലുകളാൽ നിർമിച്ച ചെറിയ കോട്ടെജുകളും ഇവിടെ കാണാം. പൊന്മുടിയിലേക്ക് ...